പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 9, 2010

ഒരു വേശ്യയും എന്റെ ഭദ്രമായിരിക്കുന്ന ഹൃദയവും
എന്റ്റെ നഗ്നത..
ചുമര്‍ക്കണ്ണാടിക്കു- 
വ്യഭിചരിക്കാന്‍.
അവളുടേത്..
എനിക്കും.
ഒരുകോടി രജനികള്‍-
ഒരുമിച്ചു രമിച്ചാലുമെ-
ന്റ്റെ കാമം അടങ്ങുമോ..??
നിറഞ്ഞ കീശയുമായി-
ചെന്നപ്പോളൊരിക്കല്‍ പറഞ്ഞു
എന്റ്റെ കണ്ണുകളിലാണു-
കാമമെന്ന്..
മിഴികള്‍ ചൂഴ്ന്നെറിഞ്ഞപ്പോള്‍-
പറഞ്ഞു, കാമമെന്റ്റെ-
തലച്ചോറിലെന്ന്...
പൊള്ളയായ ശിരസ്സുമായ് ചെന്നപ്പോള്‍..
എന്റെ ശരീരതാപത്തിന്-
അവളുടെ മദജലം തണുപ്പിക്കാ-
നാവുന്നില്ലെന്ന് പരാതി..
അവള്‍ കൂട്ടിത്തന്ന ആഴിക്കനലു-
കളിലാഴ്ന്നിറങ്ങി ഞാനുറക്കെ-
പറഞ്ഞുവെന്റ്റെ-
കൈകളും, വയറും,അരക്കെട്ടും,
തുടയും, കാലുകളും മാത്രമേ വേകുന്നുള്ളൂ..
നീ കൂട്ടിയ അഗ്നി കുണ്ഡത്തിനും- 
ചൂടില്ലല്ലോയെന്ന്..
ആരും മറുപടി തന്നില്ലെങ്കിലും-
ഞാനുറക്കെ ചിരിച്ചു..
ഭാര്യയുടെ കൈയ്യില്‍ ഭദ്രമായിരിക്കുന്ന-
എന്‍റെ  ഹൃദയത്തെയോര്‍ത്ത്. 

11 comments:

 1. സുരക്ഷിതാമായിരിക്കുന്ന ഒരു ഹൃദയം തന്നെയാണ് ജീവിതത്തിന്റെ ഭാഗ്യം.
  ഹൃദയം സുരക്ഷിതമാക്കിവച്ച് ... നടത്തിയ ഈ ഒളിച്ചുകളിയില്‍
  കവിതയുടെ പര്‍ണകുടീരം വിദഗ്ദമായി ഉപയോഗിച്ചിരിക്കുന്നു.
  ചിത്രകാരന്റെ ആശംസകള്‍ !!!

  ReplyDelete
 2. നന്ദി..ആശംസകള്‍ക്ക് ഒരായിരം നന്ദി...

  ReplyDelete
 3. Ne kanunnapole alloolodaaaaaa, pule anallleeeeeeeee

  ReplyDelete
 4. good...expecting more from Poet...

  ReplyDelete
 5. നല്ല തമാശ.
  നീ തീര്‍ത്ത നിന്റെ തടവറയില്‍
  എന്നും നിന്റെ ഹൃദയം സുരക്ഷിതമായിരിക്കട്ടെ
  (എന്‍റെയും )

  ReplyDelete