
കര്‍ക്കിടകത്തിന്റ്റെ കാപട്യവും കാളിമയുമേന്തി ബലിക്കാക്കകള്‍ എവിടേക്കോ പറന്നു പോയി..മലയാള നാടെങ്ങും ഓണവെയില്‍ പരന്നു..മുക്കുറ്റിയും ചേമന്തിയും തുംബ പൂക്കളും നിറഞ്ഞ തൊടിയിലൂടെ..ഓലക്കുടയേന്തി ഉണ്ണിക്കുടവയറും തടവി..നമ്മുടെ പ്രീയപ്പെട്ട മാവേലി തംബുരാന്‍ എഴുന്നെള്ളുന്നതും കാത്തുള്ള ഇരിപ്പു്...ഓണം ഓര്‍മ്മകളുടെ ഉത്സവമാണു്...പൂക്കളം തീര്‍ക്കുന്ന മത്സരവും, പുത്തനുടുപ്പിട്ടു്..ചില്ലാട്ടം പറന്നു്..മേഘങ്ങളെ കൈയ്യെത്തി പിടിച്ച ഊഞ്ഞാലാട്ടവും..ഓണത്തുംബിയെ പിടിക്കാന്‍ ഓടിക്കുംബോള്‍..ഒഴുകിയെത്തുന്ന കാച്ചിയ പപ്പടത്തിന്റ്റെയും പ്രഥമന്റ്റെയും പച്ചടിയുടേയും ഉപ്പേരിയുടേയും..മനം മയക്കുന്ന സുഗന്ധവും..അങ്ങനെയങ്ങനെ എത്രയെത്ര ഓര്‍മ്മകളാണു് ഓണം..!! നന്മയുടെ തളിര്‍ നാംബുകള്‍ പോലും നുള്ളി കളഞ്ഞു് ജാതിയുടേയും മതത്തിന്റ്റേയും വിഷബീജങ്ങള്‍ മാത്രം വിതയ്ക്കുന്ന പിശാചുക്കള്‍ നിറഞ്ഞ ഈ ലോകത്തു്.. സ്നേഹത്തിന്റ്റെ...,സൗഹ്രിദത്തിന്റെ...,നന്മയുടെ.. മാത്രം പ്രകാശവുമായി നമ്മുടെ മാത്രമായ ആ.. തംബുരാന്‍ ഇതാ..ഈ കൊല്ലവും നമ്മുടെ പടിപ്പുരയോളമെത്തിക്കഴിഞ്ഞു...സ്നേഹത്തോടെ..ആദരവോടെ വരവേല്‍ക്കാം നമ്മുക്കു്..എല്ലാവര്‍ക്കും എന്റ്റെ നന്മ നിറഞ്ഞ ഓണാശംസകള്‍..