പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Friday, August 12, 2011

രക്ഷാബന്ധന്‍ ആശംസകള്‍..

ഇന്ന് വടക്കേ ഇന്ത്യയില്‍ ആളുകള്‍ രക്ഷാബന്ധന്‍ ആഘോഷിയ്ക്കുന്നു. സഹോദര സ്നേഹം വിളിച്ചോതുന്ന ഈ ആഘോഷത്തിന് പലരും കരുതുന്നതു പോലെ ഇവിടെ മതമോ രാഷ്ട്രീയമോ ഇല്ല എന്നതാണ് വാസ്തവം. നീയെനിയ്ക്ക് ഏറ്റവും പ്രീയപ്പെട്ടവന്‍ എന്ന സന്ദേശത്തോടെ സഹോദരന്റെ കയ്യില്‍ രക്ഷ ബന്ധിച്ച് നാവില്‍ മധുരം നല്‍കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നിന്റെ സഹോദരനായി പിറന്നതാണെന്നും നിന്റെ സുരക്ഷ എന്റെ കയ്യില്‍ ഭദ്രമാണെന്നുമുള്ള മറു സന്ദേശം നല്‍കി അവന്‍ സഹോദരിയ്ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി തന്റെ സ്നേഹം വിളംബരം ചെയ്യുന്നു. എത്ര മനോഹരമായ ആചാരം. രക്ത ബന്ധങ്ങള്‍ക്ക് കടലാസു വില പോലും ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇത്തരം മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തി എത്ര വലുതാണ്. എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും  നന്മ നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍..   

5 comments:

 1. Raksha Bandhan Mubarak ho bhaiya

  ReplyDelete
 2. പുതിയ ഐറ്റങ്ങള്‍ വരട്ടെ അജീഷ്‌ .

  ReplyDelete
 3. ഇക്കാ എന്നെക്കൊണ്ട് വീണ്ടും പേനയെടുപ്പിക്കും.....ന്നാ തോന്നുന്നെ..ഓക്കെ...ബ്ലോഗിനു ജീവന്‍ വെപ്പിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.... :)

  ReplyDelete
 4. ഒന്നുമില്ല സുഹൃത്തേ.. ഇതും ഇന്ന് കച്ചവടം തന്നെ. (അല്ലെങ്കില്‍ ആയിക്കൊണ്ടിരിക്കുന്നു)

  ബ്ലോഗ്‌ എഴുത്ത് തുടരുക. ആശംസകള്‍

  ReplyDelete