പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Friday, December 24, 2010

കരുത്തനായ ലീഡര്‍ക്ക് ആദരാഞ്ജലികള്‍..

കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്വന്തം പ്രസ്ഥാനത്തെ അറിഞ്ഞും അനുഭവിച്ചും വിയര്‍പ്പൊഴുക്കി വളര്‍ത്തിയും..പിന്നെ ഒരു പാടു പുതു രക്തങ്ങളെ കൈ പിടിച്ചുയര്‍ത്തിയും ജീവിച്ച നേതാക്കന്മാരെല്ലാം ഒന്നൊന്നായ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു..

രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിയ്ക്കുന്ന അങ്ങനെയുള്ള വ്യക്തിത്വങ്ങളിലൊരാള്‍..

സ്വന്തം രാഷ്ട്രമെന്തെന്നും രാഷ്ട്രീയമെന്തെന്നുമറിയാതെ നേതാക്കന്മാരായി വിലസുന്ന പുതു തലമുറകയിലെ ഖദര്‍ധാരികള്‍ക്കു മാത്രം തിരിച്ചറിയാന്‍ കഴിയാതെ പോയ പ്രകാശം...

ഖദറിടുന്നവനെല്ലാം സ്വന്തം പേരില്‍ ഗ്രൂപ്പു മുളപ്പിയ്ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ നേതാവ്...

നേതൃപാടവം കൊണ്ട് എതിരാളികളെ പോലും ആശ്രിതരാക്കി മാറ്റുവാന്‍ ശേഷിയുണ്ടായിരുന്ന തേജസ്സാര്‍ന്ന വ്യക്തി പ്രഭാവത്തിനുടമ..

ആ ചങ്കൂറ്റത്തിന്റെ അഭാവമാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയവും..

കേരള രാഷ്ട്രീയത്തിലെ കരുത്തനായ ലീഡര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ...ആദരാഞ്ജലികള്‍..