"ശേഷിപ്പുകൾ" സന്തോഷവും സന്താപവുമെന്ന ആദ്യ വികാരങ്ങളുടെ ശേഷിപ്പ്..! സ്നേഹവും, വെറുപ്പും, പ്രണയവും, നിരാശയും പ്രതീക്ഷകളുമെല്ലാം ഇടതൂർന്നു വളർന്ന, വളരുന്ന എന്റെ കുഞ്ഞു തലച്ചോറിന്റെ ഞാൻ കാണാത്തയിടങ്ങളിലെ ശേഷിപ്പ്..! എന്നോ എവിടെയോ കീറിയെറിഞ്ഞ എന്റെ നൈമിഷിക വികാരങ്ങളുടെ ശേഷിപ്പ്..! പിന്നെ.. പിന്നെയെന്റെ സ്വാർത്ഥതയും, അബോധവും, ഭ്രാന്തും അങ്ങനെയെന്തിന്റെയെല്ലാമോ ശേഷിപ്പ്..! ആർത്തി പെരുത്തയെന്റെ തലച്ചോറിന്റെ മുറുമുറുപ്പുകളുടെ ശേഷിപ്പ്.."
പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍
Sunday, November 7, 2010
പ്രണയശയ്യയില്‍...
മനസ്സിന്നു തുളുമ്പുന്ന മണിച്ചെപ്പായ് മാറിയ-
നേരിന്റെ കുളിര്‍മ്മ ഞാനറിയുന്നു പുളകമായ്..
അലിയുന്നു ഞാനീ മധുരമാം പ്രണയത്തില്‍-
നീയെന്ന മധു നുകര്‍ന്നു മാത്രം...!
പിടയുന്ന നിന്മിഴി ചുംബിച്ചടയ്ക്കുവാന്..,
പിന്നെ പിണങ്ങുന്ന നിന്നധരത്തി-
ലമരുവാനെപ്പൊഴേ വെമ്പുന്നുവെന്-
ചുണ്ടുകള്‍..ദാഹാര്‍ത്തമായ്..
കൊഴിഞ്ഞയാമങ്ങളോരോന്നുമുള്ളിന്റെ-
യാഴങ്ങളില്ത്തീര്ത്ത മലര്ശ്ശയ്യയിലിന്നെത്ര-
പൂവുകള്‍ താനേ വിടരുന്നുവെന്നോ...
അറിയുവാന്‍ കഴിയുന്നുവോ നിനക്കാ-
പ്രണയ മലരിന് വശ്യമാം ഗന്ധ-
മിന്നതില് ലീനനായ് മയങ്ങുകയാണു ഞാന്‍..
എന്തേ പ്രണയിനീ ഇത്ര മേല്‍ നിന്നെ-
ഞാന്‍ പ്രണയിച്ചു പോയ്..
എന്തേ മാനസ്സേ ഇത്രയുമെന്നില്-
നീ നിറഞ്ഞു നില്ക്കുന്നു..
നിമിഷങ്ങളോരോന്നും വിടരുന്നതു പോലു-
മിന്നു നിന് സ്മേരസാന്നിധ്യവുമായ്-
മാത്രം സത്യമായ്..!!
എന്നാണു നീയെന്റെ സിരകളില്‍ നിറയുന്ന-
രക്തമായ് മാറുന്നത്...?
എന്നാണു നിന്നെ നീയെനിക്കേകുന്നതെന്-
നെഞ്ചില്‍ തല ചായ്ച്ചുറക്കുവാനായ്...?
കഴിയുമോയീ നിമിഷാന്ത്യവേളയില്-
നിനക്കെന്നിലേക്കോടിയണയുവാന്..
അറിയുന്നുവോയീസ്നേഹ ഭ്രാന്തിന്റെയാഴം..
നിനക്കായ് മിടിക്കുമീ ഹൃദയതാളം-
സത്യമായും നീ കേള്‍ക്കുന്നുവോ..?
പ്രണയത്തിലന്ധനായ് പാടുമീ ഭ്രാന്തന്റെ-
നിഴലെങ്കിലും നീ കാണുന്നുവോ..
സത്യമായും നീയെന്നെ സ്നേഹിച്ചിടുന്നുവോ..?
Subscribe to:
Post Comments (Atom)
ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മകള്‍...
ReplyDeleteപ്രണയത്തിന് ഓര്‍മ്മക്കായ് അല്ലെ അജീഷ് .....
ReplyDeleteജീവിതവസന്തമാണ് പ്രണയം
ReplyDeleteകൊഴിഞ്ഞയാമങ്ങളോരോന്നുമുള്ളിന്റെ-
ReplyDeleteയാഴങ്ങളില്ത്തീര്ത്ത മലര്ശ്ശയ്യയിലിന്നെത്ര-
പൂവുകള്‍ താനേ വിടരുന്നുവെന്നോ...
പ്രണയം എല്ലവര്ക്കുമുണ്ടാകാറുണ്ട്...പക്ഷെ അത് ഇങ്ങനെ എഴുതിയറിയിക്കുവാന്‍ അധികം ആര്‍ക്കും കഴിയാറില്ല
നന്ദി അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും..ഇതൊക്കെ പഠിക്കുന്ന സമയത്തെ ഭ്രാന്തായിരുന്നു... ഇപ്പോള്‍ പോസ്റ്റിയെന്നേയുള്ളൂ..അന്ന് എന്തും എഴുതിപ്പോകുമായിരുന്നു..(ഓരോ അവസ്ഥകളേ.. ;) ) ഇതിന്റെ തുടര്ക്കവിതകള് ഇനി വരുന്നുണ്ട്..ക്ലൈമാക്സ് വരെ വായിക്കണം കേട്ടോ.
ReplyDeleteപ്രണയത്താല്‍ ഭ്രാന്തമായ വരികള്‍ .....നന്നായിരിക്കുന്നു..
ReplyDeleteകൊള്ളാം...!!!!!
ReplyDeleteഎന്നാണു നിന്നെ നീയെനിക്കേകുന്നതെന്-
ReplyDeleteനെഞ്ചില്‍ തല ചായ്ച്ചുറക്കുവാനായ്...?
nalla varikal.....
i like this very much
ReplyDelete