പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Sunday, June 27, 2010

കാഴ്ചപ്പാടു്‌..


"ഒരര്‍ത്ഥത്തില്‍ നഷ്ടപ്പെടലുകളാണു ജീവിതം..നാം നേടുന്നതൊന്നും ശേഷിക്കുന്നുമില്ല..പിന്നെ കൈമോശം വന്ന ഇന്നലെകളുടെ നേര്‍ത്ത നൊംബരം മാത്രം ഹ്രിത്തില്‍ അവശേഷിക്കുന്നു...നഷ്‌ടമായ കളിപ്പാട്ടം മുതല്‍ ബാല്യവും, കൗമാരവും...പിന്നെയീ യൗവ്വനവുമെല്ലാം നമുക്കു നഷ്റ്റമാകും..ചിലര്‍ക്കാകട്ടെ..ബാല്യം പോലും നിഷേധിക്കപ്പെടുന്നു!!!!....പിന്നെയീ പ്രണയ നഷ്ടവും സൗഹ്രിദ നഷ്ടവുമൊക്കെയെന്താണു്‌..?.നഷ്ടപ്പെടലുകളെയോര്‍ത്തു വിങ്ങുന്ന മന:സ്സിനെ നമുക്കു്‌ ആശ്വസിപ്പിക്കാം...ഈ നിമിഷത്തിന്റെ സുഖങ്ങളെല്ലാം നിന്റേതാണു്‌...ഒന്നുറപ്പാണു്‌...നാളെയിതും നഷ്ടമാകും..ഇന്നിനെ ആവോളം നുകര്‍ന്നോളൂ...നാളെയെ പറ്റിയോര്‍ക്കാതെ...ഈ നിമിഷത്തില്‍ മാത്രം ജീവിക്കാം നമുക്കു്‌...!!

എന്റെ പ്രണയിനിക്കു്‌...


"ഹ്യദയത്തി‌ല്‍ നനുത്ത ഹിമ ബിന്ദുക്ക‌ള്‍ മാത്രം അടര്‍ന്നു വീണിരുന്നയെന്റെ കൗമാര രാവുകളില്‍‍...ഞാന്‍ കിനാവു കണ്ട എന്റെ മാത്രം നിശാ സുന്ദരി...അതു നീയായിരുന്നുവെന്നൊ?നിറഞ്ഞു കവിഞ്ഞ പുഞ്ചപാടങ്ങളെ കാമാര്‍ത്തമായ് വീണ്ടും വീണ്ടും പുണര്‍ന്ന ഇടവപാതിയുടെ രതി മൂര്‍ത്തമായ സീല്‍ക്കാരങ്ങളിലും എന്റെ കാതിലണഞ്ഞ നിശ്വാസങ്ങള്‍ നിന്റെതായിരുന്നുവെന്നൊ..!!!???
എന്റെ മിഥ്യകളിലെ നാലംബലങ്ങളില്‍ പൂജാമണികള്‍ മുഴങ്ങിയപ്പോള്‍‍...അരയാല്‍ ചുവട്ടിലെ...അംബലകുളത്തില്‍ നിന്നും ഈറനുടുത്തു വന്ന എന്റെ ഇഷ്റ്റ ദേവിയും നീയായിരുന്നുവെന്നൊ...!!!!???
എന്റെ പ്രിയതമേ....നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല....നിന്റെ യധരങ്ങളില്‍ തേന്‍ തുള്ളികള്‍ നുകര്‍ന്നയെന്റെ ചുണ്ടുകള്‍ക്കും നീയപരിചിതയായിരുന്നു...സത്യം..!!!രസനകളുടെ ആലിംഗനം അടങ്ങാത്ത നിര്‍വ്റിതിയായ് എന്റെയുല്ള്‌ളിനെ പുളകമണിയിച്ച നിന്റെ സാമീപ്യ വേളകളുടെ ഓര്‍മ്മകള്‍ ഇന്നെന്നെ എത്ര വിരഹിതനാക്കുന്നുവെന്നറിയാമോ നിനക്കു്‌...
എന്റെ ...പ്രണയിനീ...ഈ ജന്മം നീയെന്റേതാണു്‌...ഇനിയുള്ള ജന്മങ്ങളിലും നിന്നെയെനിക്കായ് നല്‍കില്ലേ നീ.."