പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Sunday, June 27, 2010

എന്റെ പ്രണയിനിക്കു്‌...


"ഹ്യദയത്തി‌ല്‍ നനുത്ത ഹിമ ബിന്ദുക്ക‌ള്‍ മാത്രം അടര്‍ന്നു വീണിരുന്നയെന്റെ കൗമാര രാവുകളില്‍‍...ഞാന്‍ കിനാവു കണ്ട എന്റെ മാത്രം നിശാ സുന്ദരി...അതു നീയായിരുന്നുവെന്നൊ?നിറഞ്ഞു കവിഞ്ഞ പുഞ്ചപാടങ്ങളെ കാമാര്‍ത്തമായ് വീണ്ടും വീണ്ടും പുണര്‍ന്ന ഇടവപാതിയുടെ രതി മൂര്‍ത്തമായ സീല്‍ക്കാരങ്ങളിലും എന്റെ കാതിലണഞ്ഞ നിശ്വാസങ്ങള്‍ നിന്റെതായിരുന്നുവെന്നൊ..!!!???
എന്റെ മിഥ്യകളിലെ നാലംബലങ്ങളില്‍ പൂജാമണികള്‍ മുഴങ്ങിയപ്പോള്‍‍...അരയാല്‍ ചുവട്ടിലെ...അംബലകുളത്തില്‍ നിന്നും ഈറനുടുത്തു വന്ന എന്റെ ഇഷ്റ്റ ദേവിയും നീയായിരുന്നുവെന്നൊ...!!!!???
എന്റെ പ്രിയതമേ....നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല....നിന്റെ യധരങ്ങളില്‍ തേന്‍ തുള്ളികള്‍ നുകര്‍ന്നയെന്റെ ചുണ്ടുകള്‍ക്കും നീയപരിചിതയായിരുന്നു...സത്യം..!!!രസനകളുടെ ആലിംഗനം അടങ്ങാത്ത നിര്‍വ്റിതിയായ് എന്റെയുല്ള്‌ളിനെ പുളകമണിയിച്ച നിന്റെ സാമീപ്യ വേളകളുടെ ഓര്‍മ്മകള്‍ ഇന്നെന്നെ എത്ര വിരഹിതനാക്കുന്നുവെന്നറിയാമോ നിനക്കു്‌...
എന്റെ ...പ്രണയിനീ...ഈ ജന്മം നീയെന്റേതാണു്‌...ഇനിയുള്ള ജന്മങ്ങളിലും നിന്നെയെനിക്കായ് നല്‍കില്ലേ നീ.."

3 comments:

  1. എല്ലാ ജന്മങ്ങളിലും അങ്ങനെ തന്നെയാവട്ടെ..

    ReplyDelete
  2. Nice sentences man...congrats...

    ReplyDelete