പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Monday, September 6, 2010

ആമുഖം






" പിറന്ന് വീണ് തലച്ചോറില്‍ ബോധമെന്ന വസ്തു മുളച്ചു തുടങ്ങിയ കാലം മുതലുള്ള ഓരോരോ നിമിഷങ്ങളിലെ ഓര്‍മ്മകളുടെ ശേഷിപ്പ്..സന്തോഷവും സന്താപവുമെന്ന ആദ്യ വികാരങ്ങളുടെ ശേഷിപ്പ്‌‍..പിന്നെ സ്നേഹവും വെറുപ്പും പ്രണയവും നിരാശയും പ്രതീക്ഷകളുമെല്ലാം ഇടതൂര്‍ന്നു വളര്‍ന്ന,വളരുന്ന എന്റെ കുഞ്ഞു തലച്ചോറിന്റ്റെ ഞാന്‍ കാണാത്തയിടങ്ങളിലെ ശേഷിപ്പ്‌‍..അക്ഷരം പഠിച്ച നാള്‍ മുതല്‍ തൂലികത്തുംബിലൂടെ ഉതിര്‍ന്നു വീണ മഷിത്തുള്ളികള്‍ തീര്‍ത്ത കോലങ്ങളുടെ ശേഷിപ്പ്‌..എങ്ങോ എവിടെയോ ഞാന്‍ കീറിയെറിഞ്ഞ എന്റ്റെ നൈമിഷിക വികാരങ്ങളുടെ ശേഷിപ്പ്‌.പിന്നെ..പിന്നെയെന്റ്റെ സ്വാര്‍ത്ഥതയും, അബോധവും, ഭ്രാന്തും അങ്ങനെയെന്തിന്റെയെല്ലാമോ...ശേഷിപ്പ്‌‍.. 
ഇനിയെനിക്കറിയില്ല പറയാന്‍..എവിടെ നിന്നോ തുടങ്ങുന്നു..എവിടേക്കോ പോകുന്നു..താമസിച്ചു പോയോ എന്നു ചോദിച്ചാല്‍ ...ഇല്ല..ഒട്ടുമില്ല..എന്റ്റെ ഊഴം ഇപ്പോഴാവാം..അങ്ങനെയാണെല്ലോ എല്ലാം... 
ഇത്‌ എനിക്കു വേണ്ടി മാത്രം..നിങ്ങള്‍ക്കു വേണ്ടിയല്ലെന്നു കരുതി നിങ്ങള്‍ക്കിതിലെന്തു കാര്യമെന്നു കരുതരുത്..നിങ്ങള്‍ക്കു വേണ്ടിയുമാവാം..എത്ര വേഴ്ച്ചകള്‍ കഴിഞ്ഞാലും ത്റിപ്തരാവാതെ പിന്നെയുമെന്തിനൊക്കെയോ വേണ്ടി അലയുന്ന മിഥുനങ്ങളെപോലെ.. എത്ര കോറിയിട്ടാലും അത്റിപ്തമായ് ശേഷിക്കുന്ന ആര്‍ത്തി പെരുത്തയെന്റെ തലച്ചോറിന്റെ മുറുമുറുപ്പുകളുടെ ശേഷിപ്പ്..." 














ഇത് കേട്ടോ...


ഇത് കേട്ടോ...ഞങ്ങളുടെ വീടിന്റ്റെ തെക്ക് ഭാഗംഭൂമി റോഡിനോട് ചേര്‍ന്ന് കിടന്നത് റോഡില്‍ നിന്ന് ഒരു രണ്ടാള്‍ പൊക്കം ഉയരത്തില്‍ നിന്നത്.., ഒരു പത്തു വര്ഷം മുന്‍പ് റോഡിനു വീതി കൂട്ടിയപ്പോള്‍ ഒരു രണ്ടു മീറ്റര്‍ കയ്യാല അല്പം അകത്തേക്ക് മുറിച്ചു എടുത്തു..പണിക്കാര്‍ മുഴുവന്‍ ആ ഏരിയയില്‍ ഉള്ളവര്‍ തന്നെ....അയല്പക്കക്കാരന്റെ വസ്തുവിനോടുള്ള സ്നേഹം കൊണ്ട് അവര്‍ ആവേശത്തോടെ ജോലി ചെയ്തു...റോഡില്‍ നിന്നു്‌ അവര്‍ പണി തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ്ഞ്ഞപ്പോള്‍ തന്നെ...രസകരമായ സംഭവം നടന്നു...കിളച്ചു മറിച്ച കയ്യാല മണ്ണില്‍ നിന്നും കുറെ വെളുത്ത വസ്തുക്കള്‍ കിട്ടീ..സൂക്ഷിച്ചു പരിശോധിച്ച്പ്പോള്‍ മനസ്സിലായി പല്ലുകള്‍...!!.അതും മനുഷ്യന്റ്റെ പല്ലുകള്‍....തീര്‍ന്നില്ല...അടുത്തയാള്‍ക്കും കിട്ടി....അവിടെയും തീര്‍ന്നില്ല....പണി ചെയ്തു കൊണ്ടിരുന്ന എല്ലാവര്‍ക്കും കിട്ടി പല ഭാഗങ്ങളില്‍ നിന്നായി പല്ലുകളും മുടിയും മറ്റും....പോരേ പൂരം...എല്ലാരും പണി നിര്‍ത്തി....ഞങ്ങളുടെ വളരെ പുരാതനമായ ഹിന്ദു തറവാടാണ്‌..പണ്ട് ശവം ദഹിപ്പിക്കുകയല്ല‌ കുഴിച്ചിടുകയായ്യിരുന്നത്രെ പതിവു്‌...എന്തായാലും..കുറച്ചു നാള്‍ നാട്ടില്‍ ഈ വാര്‍ത്ത അങ്ങനെ തിളങ്ങി നിന്നു....അടുത്തതു വരും വരെ..!!പിന്നീടു ആ വസ്തു ഞങ്ങള്‍ വിറ്റതും...അവിടെ വീടു വച്ചു താമസിച്ചവര്‍ മാനസിക വിഭ്രാന്തിക്കു്‌ അടിപ്പെട്ടതും ഗ്റിഹ നാഥന്‍ തളര്‍ന്നു വീണതും അങ്ങനെയങ്ങനെ അവര്‍ക്കുണ്ടായ എല്ലാ പ്രയാസങ്ങളും ദുരിതങ്ങളും പ്രേത ബാധ കൊണ്ടാനെന്ന് നാട്ടുകാര്‍ പറഞ്ഞു‌ നടക്കുന്നു...
അവിടെ നിന്നു താമസം വാടക വീട്ടിലേക്കുമാറിയെങ്കിലും...ആ വസ്തു വില്‍ക്കാന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല....ആര്‍ക്കും വേണ്ടാത്രെ!!!രാത്രികാലങ്ങളില്‍..അവരെ ഭയപ്പെടഉത്തുന്ന പല സംഭവങ്ങളും ആ വീട്ടില്‍ വച്ചു ഉണ്ടായി എന്നു്‌ അവര്‍ പലരോടും പറഞ്ഞുവെന്നും കേള്‍ക്കുന്നു...എന്തായാലും ആത്മാക്കള്‍ മരണ ശേഷവും ഭൂമിയില്‍ ഉണ്ടാകുമെന്നു്‌ പല പുസ്തകങ്ങളും പറയുന്നു...എന്താണോ വാസ്തവം................!!!!!