പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Monday, September 6, 2010

ആമുഖം


" പിറന്ന് വീണ് തലച്ചോറില്‍ ബോധമെന്ന വസ്തു മുളച്ചു തുടങ്ങിയ കാലം മുതലുള്ള ഓരോരോ നിമിഷങ്ങളിലെ ഓര്‍മ്മകളുടെ ശേഷിപ്പ്..സന്തോഷവും സന്താപവുമെന്ന ആദ്യ വികാരങ്ങളുടെ ശേഷിപ്പ്‌‍..പിന്നെ സ്നേഹവും വെറുപ്പും പ്രണയവും നിരാശയും പ്രതീക്ഷകളുമെല്ലാം ഇടതൂര്‍ന്നു വളര്‍ന്ന,വളരുന്ന എന്റെ കുഞ്ഞു തലച്ചോറിന്റ്റെ ഞാന്‍ കാണാത്തയിടങ്ങളിലെ ശേഷിപ്പ്‌‍..അക്ഷരം പഠിച്ച നാള്‍ മുതല്‍ തൂലികത്തുംബിലൂടെ ഉതിര്‍ന്നു വീണ മഷിത്തുള്ളികള്‍ തീര്‍ത്ത കോലങ്ങളുടെ ശേഷിപ്പ്‌..എങ്ങോ എവിടെയോ ഞാന്‍ കീറിയെറിഞ്ഞ എന്റ്റെ നൈമിഷിക വികാരങ്ങളുടെ ശേഷിപ്പ്‌.പിന്നെ..പിന്നെയെന്റ്റെ സ്വാര്‍ത്ഥതയും, അബോധവും, ഭ്രാന്തും അങ്ങനെയെന്തിന്റെയെല്ലാമോ...ശേഷിപ്പ്‌‍.. 
ഇനിയെനിക്കറിയില്ല പറയാന്‍..എവിടെ നിന്നോ തുടങ്ങുന്നു..എവിടേക്കോ പോകുന്നു..താമസിച്ചു പോയോ എന്നു ചോദിച്ചാല്‍ ...ഇല്ല..ഒട്ടുമില്ല..എന്റ്റെ ഊഴം ഇപ്പോഴാവാം..അങ്ങനെയാണെല്ലോ എല്ലാം... 
ഇത്‌ എനിക്കു വേണ്ടി മാത്രം..നിങ്ങള്‍ക്കു വേണ്ടിയല്ലെന്നു കരുതി നിങ്ങള്‍ക്കിതിലെന്തു കാര്യമെന്നു കരുതരുത്..നിങ്ങള്‍ക്കു വേണ്ടിയുമാവാം..എത്ര വേഴ്ച്ചകള്‍ കഴിഞ്ഞാലും ത്റിപ്തരാവാതെ പിന്നെയുമെന്തിനൊക്കെയോ വേണ്ടി അലയുന്ന മിഥുനങ്ങളെപോലെ.. എത്ര കോറിയിട്ടാലും അത്റിപ്തമായ് ശേഷിക്കുന്ന ആര്‍ത്തി പെരുത്തയെന്റെ തലച്ചോറിന്റെ മുറുമുറുപ്പുകളുടെ ശേഷിപ്പ്..." 


No comments:

Post a Comment