ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല..
ഒരാള്‍ പറയുന്നു,
"എപ്പോഴാണെന്റ്റെ കാഴ്ച പോയതെന്നറിയില്ലെ"ന്ന്..
ചാനലുകാരി വീണ്ടും ചോദിക്കുന്നു,
'ഏകദേശം എത്ര മണിയായിക്കാണും താങ്കളുടെ കാഴ്ച പോയപ്പോള്‍?'
വേറൊരാളുടെ താടിയും തലയും ചുറ്റിക്കെട്ടിയിരിക്കുന്നു..
ഓ..അതു ശവമായിരുന്നോ..!?
ഇനിയുമൊരാള്‍ക്കു മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു..
താടിയും പല്ലുകളും കൂട്ടിയിടിക്കുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം..
പിന്നെ കാണുന്ന കാഴ്ചകളെല്ലാം ഈച്ചകള്‍ക്കൊപ്പമാണ്..
നല്ല സംഗീതം...ഈ രവീന്ദ്രസംഗീതം എന്നൊക്കെ-
പറയുമ്പോലെ.."ഈച്ച സംഗീതം"എന്നൊരു പേരിട്ടാലോ??
അലര്‍ച്ചയും കൂവലുമൊക്കെ കേള്‍ക്കുന്നുണ്ട്...
ഇപ്പോള്‍ വാഹനത്തില്‍ വന്നിറങ്ങിയത്-
ജനാധിപത്യം..!!!!
ജനങ്ങള്‍...ജനങ്ങളാല്‍..ജനങ്ങള്‍ക്കു വേണ്ടി...
ഈ പരാക്രമങ്ങളെല്ലാം ആര്‍ക്കു വേണ്ടിയെന്നു ചോദിക്കരുത്...
(ജനങ്ങളെ കൊണ്ട്..ജനാധിപത്യത്തിനു വേണ്ടിയെന്നാണ്-
അസൂയക്കാര്‍ പറയുന്നത്..)
തകര്‍ന്നു വീണ തകരപ്പാളികളില്‍ ആവേശത്തോടെ-
ചവിട്ടുന്നുണ്ട് പൗരന്മാര്‍..
ത്രിവര്‍ണ്ണവും ചുവപ്പും കാവിയുമെല്ലാം-
തുണിയില്‍ മുക്കിയെടുത്തിട്ടുണ്ട്...
ക്യാമറക്കണ്ണുകള്‍ക്കു നേരേ ആഞ്ഞു വീശുന്നുമുണ്ട്..
ഇനി മറ്റൊരിടം..വേറൊരു കഥ..
കഥാതന്തുവിന് പ്രായമൊരു പക്ഷേ-
ഒരു മാസമാകാം..ഇനിയതു-
തൊണ്ണൂറാകാനും മതി..
നായകന് എന്തായാലും പത്തു വയസ്സെങ്കിലും വേണം..
ഇനിയതും തൊണ്ണൂറാകാം....
തൊണ്ണൂറൂ നായകന്മാരും ഒരു നായികയുമാവാം..
നായകന്മാരും നായികമാരുമേറെയുണ്ടാവാം-
പക്ഷേ കഥയൊന്നു തന്നെയാവും ചിലപ്പോള്‍..
ഗൗരവത്തില്‍ പറഞ്ഞാല്‍ ദുരന്തമിതാണ്..
ഈ കണ്ണുകള്‍ക്ക് മാത്രം കാഴ്ച-
ബാക്കി നില്‍ക്കുന്നുവെന്നത്..
അതു തന്നെയാണ് ദുരവസ്ഥയും.
Nice Reaction.
ReplyDeleteThank You Sir...
ReplyDeletefunny reaction ..with gd words & picture mix.
ReplyDelete