പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 9, 2010

ശ്വാനനും ഞാനും


ഇന്നു വരെ കണ്ട-
കാഴ്ചകള്‍..
ഇനി നാളെയില്ല.
ഇന്നിന്റ്റെ മടിയിലേക്ക്-
ഇന്നലെയുടെ പ്രസവം.
പിറന്നു വീണ ചോരക്കുഞ്ഞുങ്ങളാം-
നാളെയുടെ സ്വപ്നങ്ങള്‍..
മകന്റ്റെ കവിളിലെ-
മുറിപ്പാടുകള്‍..
അമ്മയുടെ ഊര്‍ധ്വ-
മര്‍ദ്ദനത്തിനറ്റേത്..
സോദരനും മൃഗവും-
സോദരിക്കൊരു മാനഭംഗവും..
ഇവിടെയാരും-
കരയുന്നില്ല..
ചിരിക്കുന്നില്ല..
ആരും ജീവിക്കുന്നുമില്ല.
ശ്വാനനും ഞാനും,
എന്റ്റെ അച്ഛനും,
ഒരു പ്രാവും-
ഭ്രാന്തിയാമെന്റ്റെ ഭാര്യയും,
പിന്നെ ദേശീയ പതാകയും-
ഇടയ്ക്കിടെ ഓരോ-
പണി മുടക്കും-
പിന്നെയും ബാക്കി.
നേരം വെളുത്തുവോ-
വീണ്ടും..ഇതു-
പുലര്‍മഴയോ അതോ..
രാവിന്റ്റെ കണ്ണീരോ..???
ഇരുളു പിന്നെയും-
ബാക്കി..കാത്തിരിക്കാമിനി-
മറ്റൊരു പുലരിക്കായ്-
വെറുതെയെങ്കിലും.

1 comment:

  1. The words r gd ..& the concept too...
    But i didn't find connection with some lines.

    ReplyDelete