പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Friday, November 12, 2010

അറിയാതെ പറഞ്ഞ പ്രണയം..


നിശബ്ദതയ്ക്കു നിറം നല്‍കാന്‍ കൊതിച്ചേതോ-
നിനവിന്റെ കുളിര്‍മ്മയില്‍ വരച്ചതാണറിയാതെ നിന്നെ..!
മായ്ക്കുവാന്‍ ശ്രമിക്കാമിനിയൊരിയ്ക്കലും- 
മായില്ലെന്നറിഞ്ഞു തന്നെ, യെന്‍ മന:സ്സില്‍-
ഞാന്‍ വരച്ചു പോയില്ലേ..യറിയാതെയെങ്കിലും..

അറിയില്ലയിന്നു ഞാന്‍ കേള്‍ക്കുന്ന ഗാന-
മെവിടെയോ മറന്നയെന്‍ മണ്‍വീണ പാടുന്നതോ..
നനവിന്റെ കരസ്പര്‍ശ സാന്ത്വനം തേടിയതെന്നു-
ള്ളിലേക്കായ് മാത്രമായിരുന്നെന്‍ സ്വന്തമാക്കാനാ-
ശിച്ചതും, പിന്നെ നിന്‍ മിഴികളോടെന്നെ- 
മാത്രം കാണുവാന്‍ പറഞ്ഞതുമെന്റെ- 
ഭാവനകളുടെ സ്വാര്‍ത്ഥത മാത്രം..!

നീറുന്ന മന:സ്സാണെന്റേതെന്നറിഞ്ഞിട്ടു-
മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
അരുതെന്നു വിലക്കിയൊരു പാടു- 
തവണകളെന്നിട്ടുമറിയാതെ പറഞ്ഞു- 
പോയതാണെന്‍ പ്രണയം..സത്യമായും- 
നിന്നെ നോവിക്കാനാശിച്ചതേയില്ല-
യെങ്കിലുമതു നിന്റെ വേദനയായ് മാറിയോ..?

ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു- 
വെങ്കിലുമെന്നാത്മ നൊമ്പരമുണര്‍ത്തിയ-
മോഹത്തിന്‍ ദീപനാളമണയാതെ-
സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
എന്റെ ദു:ഖങ്ങളെന്റേതു മാത്രമായൊ-
ടുങ്ങട്ടേയെന്നുള്ളില്‍ കനല്‍ കൂമ്പാരമായ്...




4 comments:

  1. "ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു-
    വെങ്കിലുമെന്നാത്മ നൊമ്പരമുണര്‍ത്തിയ-
    മോഹത്തിന്‍ ദീപനാളമണയാതെ-
    സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
    വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
    എന്റെ ദു:ഖങ്ങളെന്റേതു മാത്രമായൊ-
    ടുങ്ങട്ടേയെന്നുള്ളില്‍ കനല്‍ കൂമ്പാരമായ്..."

    കൊള്ളാം...നല്ല വരികള്‍..

    ReplyDelete
  2. നീറുന്ന മന:സ്സാണെന്റേതെന്നറിഞ്ഞിട്ടു-
    മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
    അരുതെന്നു വിലക്കിയൊരു പാടു-
    തവണകളെന്നിട്ടുമറിയാതെ പറഞ്ഞു-
    പോയതാണെന്‍ പ്രണയം..സത്യമായും-
    നിന്നെ നോവിക്കാനാശിച്ചതേയില്ല-
    യെങ്കിലുമതു നിന്റെ വേദനയായ് മാറിയോ..?


    ഹാ ഹാ...എന്താ...ഭംഗി
    ഈ പ്രണയത്തിന്റെയാണ് കേട്ടൊ...

    ReplyDelete