പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, November 11, 2010

നീലക്കുറിഞ്ഞി പൂവിടുന്നതും കാത്ത്..



അറിയാതെയറിയാതെയിണ ചേരും- 
മന:സ്സുകള്‍ക്കകലുവാന്‍ കഴിയാത്തതെന്തേ..
പിന്നെ, പിരിയുവാന്‍ വയ്യാതെ, അടരുവാന്‍-
കഴിയാതെ, വിതുമ്പുവാന്‍ പോകുന്നതെന്തേ..
പിന്നെയും പുണരുവാനായുന്നതെന്തേ..
പറയുമോയെന്‍ പ്രിയ ഹിന്ദോള രാഗമേ..
പകരുമോയെനിക്കായൊരു സാന്ത്വന ഗീതം..


മീവല്‍ ശകുന്തമേയിന്നു നിന്‍ പാട്ടില്‍-
ഞാനറിയുന്നു നിന്‍ മനോ നൊമ്പരങ്ങള്‍..
ഇടറുമാ ഗാനത്തിലിപ്പോഴുമണയാതെ-
യുയരുന്നുവെല്ലോ നിന്‍ ഇണ പോയ നൊമ്പരം..
മറന്നിടൂ പതംഗമേ..തളരാതെയിന്നു-
നീ യിടറാതെ പാടൂ നാളെയെപ്പറ്റി..


അറിഞ്ഞതേയില്ല നീലക്കുറിഞ്ഞീ- 
നീയിത്രയും സുന്ദരിയായിരുന്നെന്നു- 
ഞാനിത്ര നാള്‍..
പന്ത്രണ്ടു വത്സരം കാത്തിരുന്നാലു-
മിനി നീ പൂവിടാതെ ഞാന്‍ മടങ്ങുകില്ല..
നിന്‍ നീല വര്‍ണ്ണം മിഴികളില്‍-
നിറഞ്ഞതില്‍ പിന്നെയെനിയ്ക്കെല്ലാം-
നിന്‍ വണ്ണ ദര്‍ശനം മാത്രമായ്..


ഇന്നീ മന:സ്സുകളൊന്നായ് മോഹങ്ങള്‍-
മെനയുമ്പോളടര്‍ത്തി മാറ്റുവാന്‍ ശ്രമിക്കില്ല-
ഞാന്‍ മന:പൂര്‍വ്വമായ്..
ഇനി തപം ചെയ്തിടാം പന്ത്രണ്ടു-
വര്‍ഷമീ..കാത്തിരിപ്പെന്ന-
വാത്മീകാന്തരേ...

2 comments:

  1. അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.....

    ReplyDelete
  2. പന്ത്രണ്ടു വര്‍ഷം.......!
    കൊള്ളാം ...:)

    ReplyDelete