പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, November 9, 2010

ഇവിടെയിപ്പോള്‍..


മറവി
ആളിപ്പടരുന്നൂ-
അഗ്നിയായ്..
ഓര്‍മ്മകള്‍ നുണഞ്ഞു-
വിശപ്പടക്കുന്നു.
കാലം
നിശബ്ദനാം കര്‍മ്മസാക്ഷിയായ്-
ദിനങ്ങളെ യുഗങ്ങളായ്-
മാറ്റുന്നു.
നാം
അഗ്നിയില്‍ വേകാത്ത-
സ്മരണകള്‍ തിരഞ്ഞ്‌-
വെണ്ണീറില്‍ പേക്കോലമാകുന്നു..
വാക്കുകള്‍
മന:സ്സിനു വേദന-
നല്‍കുന്ന കൂരമ്പുകള്‍..
സ്നേഹം
വിപണിയിലെ വില കുറഞ്ഞ-
വിസ്മയം..
ഭാരവും..
നന്മ
സുഷിരം വീണ-
ഓസോണ്‍ പാളി..
കാമം
ചേതനയില്‍-
ഒരിയ്ക്കലുമടങ്ങാത്ത-
വികാരം..
അഹങ്കാരം
മനുഷ്യസഹജ ഭാവം..
മരണം
വിധിയെ ജയിക്കാന്‍-
അസമയത്തെത്തുന്ന-
അയല്‍ക്കാരന്‍..



(2001 ഫെബ്രുവരി 6 ന്  മാതൃഭുമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത് )

5 comments:

  1. മരണം
    വിധിയെ ജയിക്കാന്‍-
    അസമയത്തെത്തുന്ന-
    അയല്‍ക്കാരന്‍..


    ആരെയും അറിയിക്കാതെ , ഒന്നും മിണ്ടാതെ വന്നു നമ്മെ കൂട്ടി കൊണ്ട് പോവുന്നവന്‍ ...രംഗബോധം ഇല്ലാത്ത കോമാളി

    ReplyDelete
  2. മരണം വിധിയിൽ അർപ്പിക്കുന്നവരാണെല്ലാവരുമെന്ന് തോന്നുന്നു.

    കവിത നന്നായി.

    ReplyDelete
  3. നന്ദി..ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും...

    ReplyDelete
  4. തീര്‍ച്ചയായും....വിധിയെ ജയിക്കാന്‍ മരണത്തിനല്ലാതെ മറ്റെന്തിനു കഴിയും???

    മരണത്തിന്റെ ഏറ്റവും നല്ല മുഖം...!!!!

    കൊള്ളാം...

    ReplyDelete
  5. ശക്തമായ വരികള്‍.....കുടുതല്‍ കുടുതല്‍ എഴുതു ,കവി...

    ReplyDelete