പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Monday, March 5, 2012

ഒരു ജന്മദിനം കൂടി





പുതിയൊരു സൃഷ്ടിയ്ക്ക് വിധിച്ച-
അദൃശ്യ ശക്തിയ്ക്ക്.. 
ജീവന്റെ തുടിപ്പേകിയ...
അച്ഛന്മമ്മയ്ക്കും..
ആദ്യം തളര്‍ത്തിയും പിന്നെ-
വളര്‍ത്തിയുമീ രൂപമേകിയ അനുഭവങ്ങള്‍ക്ക്..
പുതിയ കാഴ്ചകള്‍ക്കും-
പഴയ ഓര്‍മ്മകള്‍ക്കും..
നല്ല നിമിഷങ്ങള്‍ക്ക്..

കൂടപ്പിറപ്പുകള്‍ക്ക്..
ഒരായിരം സൌഹൃദങ്ങള്‍ക്ക്..
ഒരേയൊരു പ്രണയിനിയ്ക്ക്..
ഇതു പകുതിയാണെങ്കിലിന്നോളത്തിനും-
ഇനിയുള്ള പകുതിയ്ക്കും..
ഒടുക്കമെങ്കില്‍ ഇന്നു വരെയെത്തിയൊടു-
ങ്ങുമീ ജീവനും ജീവിതത്തിനും..
അടര്‍ന്നു പോയ കണ്ണീര്‍ ത്തുള്ളികള്‍ക്ക്..
അലയുയര്‍ത്തിയ ആഹ്ലാദങ്ങള്‍ക്ക്..
ഉള്ളിലൊതുക്കിയ പുഞ്ചിരിയ്ക്ക്..
എന്റെയീ ശ്വാസത്തിന്..
അറിവുകള്‍ക്കുമറിവില്ലായ്മകള്‍ക്കും..

ഒക്കെയൊക്കെയീ നെഞ്ചിടിപ്പു കൊണ്ടു-
പറയാതെ പറയുന്നുവെന്‍ കടപ്പാടുകള്‍..
ഞാനൊടുങ്ങിയാലുമൊടുങ്ങാതെ..
എനിയ്ക്ക്‌ എനിയ്ക്കായ് നേരാനിവിടെ-
യൊരാശംസ കൂടി ശേഷിപ്പിച്ചിരുന്നില്ല-
യെന്നേ അവയും ഞാന്‍ നിങ്ങള്‍ക്കു-
നേര്‍ന്നിരുന്നു..ഇവിടെയൊരു-
ജന്മദിനം എന്റെയെല്ലാ ദിനങ്ങളും-
പോലെ..ഇന്നലത്തെ പോലെ..,ഇന്നു പോലെ-
യിനി നാളെയും പോലെ...!

9 comments:

  1. nice.....ellaarum parayan agrahikunna varikal..nannayitund

    ReplyDelete
  2. ആശംസകള്‍.. ഈ ജന്മദിനത്തില്‍ :)

    ReplyDelete
  3. പ്രിയപ്പെട്ട അജിഷ്,
    ഈ ജന്മദിനത്തില്‍ സന്തോഷിക്കു...!
    എല്ലാ നന്മകളും ആശംസകളും നേരുന്നു!
    വളരെ നല്ല കവിത !
    ഒരു നല്ല ഭാവി ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  4. അടിപൊളി....:) <3
    ഇത് ഞാന്‍ ഒന്ന് എടുക്കുന്നുണ്ട്...:)

    ReplyDelete
  5. ഞാനും എടുക്കുന്നുണ്ട് :)

    ReplyDelete
  6. ഞാനും എടുക്കുന്നുണ്ട് :)

    ReplyDelete
  7. അപൂർവമായി തേടി എത്തുന്ന കവിത .... ഇഷ്ട്ടം അറിയിക്കുന്നു

    ReplyDelete