പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Sunday, November 21, 2010

തപസ്സ്ചിത്രത്തിനു കടപ്പാട്:- സ്നേഹ  


ഇവിടെയീ നിശയുടെ നേര്‍ത്ത-
ചീവീടു നാദത്തില്‍..
ഇവിടെയീ നഷ്ടങ്ങളുടെ-
കത്തിയമര്‍ന്ന കടലാസു കൂനയ്ക്കു മുകളില്‍-
ഞാനിരിക്കുന്നത്..
എവിടെയോ ശേഷിക്കുന്ന-
പ്രതീക്ഷയുടെ തീ നാമ്പിന്‍ തിളക്കമെന്‍-
കൃഷ്ണമണിയില്‍ പതിയുന്നതും കാത്ത്..

ഞാനിവിടെയിലത്താളധ്വനിയുടെ-
യിടയിലെവിടെയോ പരതുന്നുവെന്‍-
മനസ്സിന്റെ മാറ്റങ്ങള്‍..
മറന്നിട്ട കുറ്റങ്ങള്‍..
പഴിചാരിയൊളിച്ചൊരു പാഴ്ക്കിനാവും,
നിറം മങ്ങി മാഞ്ഞൊരു ഭൂത കാലവും,
വിരുന്നെത്തി പിരിഞ്ഞു പോയ-
വിഹ്വലതകളുമെന്റെ മനസ്സിന്റെ മാറ്റങ്ങള്‍..

നീലവിരിപ്പിന്റെ നേര്‍ത്തയിഴകളില്‍-
പരതിയെവിടെയോ മറന്നു വെച്ചയെന്‍-
പൂര്‍വ്വകാലം..
ഇന്നലെയെന്നുള്ളം ഉത്സവപ്പറമ്പാക്കിയ-
ചിരിയുടെ വെടിയൊച്ചകള്‍..
ഇന്നലെയെന്നെ വാരിപ്പുണര്‍ന്ന-
ബന്ധുത്ത്വമെന്ന സ്നേഹം..
ഉള്ളിലെവിടെയോ ഉമ്മവച്ചെന്‍-
രാഗമുണര്‍ത്തിയ സ്നേഹിത..
ഓര്‍മ്മകളില്‍ പരതി ഞാനാസ്വദിക്കുന്നു-
വെന്‍ ഭൂതകാലം..

ഒടുവില്‍ നൊമ്പരപ്പെടുത്തുമെന്നറിഞ്ഞും-
ഞാന്‍ വളര്‍ത്തിയ മോഹപ്പറവകള്‍..
ചിറകറുത്തെന്‍ നെഞ്ചിലടച്ചിടാ-
മായിരുന്നെനിക്കെപ്പൊഴേ...
വേണ്ടയെന്നു പറഞ്ഞതും ഞാന്‍ തന്നെ-
പിന്നെ, വാനില്‍ പറത്തി വിട്ടതും ഞാന്‍ തന്നെ..

തിരികെ വരുന്നതും കാത്ത് മൂവന്തിയി-
ലേകനായ് നിന്നതോര്‍ക്കുന്നു ഞാനിപ്പൊഴും..
അവിടെയകന്നു പോയ ചിറകൊച്ചയില്‍ നിന്നു-
മിവിടെയീ തകര്‍ന്നു വീണ അമ്പിളിക്കല ഞാന്‍-
വ്യര്‍ത്ഥമായ് കൂട്ടിച്ചേര്‍ക്കുന്നു..

ഞാന്‍ തകര്‍ത്ത കണ്ണാടിച്ചില്ലില്‍-
നിന്നൂറിയതെന്‍ ബന്ധ രക്തം..
എറിഞ്ഞുടച്ച പളുങ്കു പാത്രത്തിലവിടെ-
യുമിവിടെയുമെന്‍ സ്നേഹ രക്തം..
രക്തമൂറ്റിക്കുടിച്ചു മദിക്കുന്നുവെന്‍-
രകത ബന്ധുക്കള്‍..

പിന്നെയെന്‍ സ്നേഹ ബന്ധു-
കണ്ണുകളടച്ച്..കാതുകള്‍ മൂടി..
ചുണ്ടിലുണങ്ങിപ്പിടിച്ച സ്നേഹരക്തക്കറ..
കൂമ്പിയ മിഴികളില്‍ നിന്നൂറിയ-
ജലത്തിലും രക്താംശം..

ഞാനിവിടെ തപസ്സനുഷ്ഠിക്കുന്നുവെന്‍ -
പാപ മുക്തിക്കായ്..
ഞാന്‍ വീഴ്ത്തിയ ചോരത്തുള്ളികള്‍-
ഞാനല്ലേ മായ്ക്കേണ്ടത്..
ഞാനുടച്ച സ്ഫടികച്ചില്ലുകള്‍-
ഞാനല്ലേ പെറുക്കി മാറ്റേണ്ടത്.

11 comments:

 1. ajeeshinte varikal nannayi.snehayude varayum.aashamsakal.

  ReplyDelete
 2. നല്ല കവിത ...വീണ്ടും എഴുതു

  ReplyDelete
 3. കവിത നന്നായിട്ടുണ്ട്.
  ചിത്രവും.

  ആശംസകള്‍

  ReplyDelete
 4. ചോരത്തുള്ളികള്‍ തുടച്ചു മാറ്റിക്കാണുമല്ലോ.....?
  സ്ഫടിക ചില്ലുകള്‍ പെറുക്കി മാറ്റി കാണുമല്ലോ...?

  നല്ല വരികള്‍..

  ReplyDelete
 5. ഞാന്‍ വീഴ്ത്തിയ ചോരത്തുള്ളികള്‍-
  ഞാനല്ലേ മായ്ക്കേണ്ടത്..
  ഞാനുടച്ച സ്ഫടികച്ചില്ലുകള്‍-
  ഞാനല്ലേ പെറുക്കി മാറ്റേണ്ടത്..........

  നല്ല വരികള്‍

  ReplyDelete
 6. ഇത്‌ വായിച്ചപ്പോള്‍ എവിടെ നിന്നോ ,എന്തെക്കെയോ ഓര്‍മ്മകള്‍ ഓടി വരുനുണ്ടോ എന്നു സംശയം

  ReplyDelete
 7. "ഞാന്‍ വീഴ്ത്തിയ ചോരത്തുള്ളികള്‍-
  ഞാനല്ലേ മായ്ക്കേണ്ടത്..
  ഞാനുടച്ച സ്ഫടികച്ചില്ലുകള്‍-
  ഞാനല്ലേ പെറുക്കി മാറ്റേണ്ടത്."

  കവിതയും പടവും കലക്കി...
  സ്വയ ബോധം അതും കലക്കി...
  ഇനിയും എഴുതുക.. ആശംസകള്‍

  ReplyDelete
 8. ഉറച്ച വാക്കുകൾ...
  നല്ല വരികൾ ....
  അഭിനന്ദനം.....

  ReplyDelete
 9. നന്ദി...എല്ലാവരുടേയും ആശംസകള്‍ക്ക്...അനുമോദനങ്ങള്‍ക്ക്..പുതിയ കോലങ്ങള്‍ കോറിയിടാനുള്ള പ്രചോദനത്തിന്...ഒക്കെയൊക്കെ..ഒരു പാടു നന്ദി...

  ReplyDelete
 10. അത്ര പെട്ടെന്ന് തുടച്ചു നീക്കാന്‍ കഴിയോ

  ReplyDelete
 11. അതൊരു ചോദ്യമാണെല്ലോ...നിരന്തര ശ്രമങ്ങള്‍ക്കൊടുവിലും പരാജയപ്പെട്ടയാളുടെ ദീര്‍ഘനിശ്വാസം പോലെ.. :)

  ReplyDelete