പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Saturday, September 4, 2010

ആചാര്യ ദേവോ ഭവ:സ്ഥിരമായി തീയറി ക്ലാസ്സില്‍ അരമണിക്കൂറോളം താമസിച്ചു ചെന്നിരുന്നത്‌ പിന്നെ അല്പ സമയം കൂടി ഇരുന്നാല്‍ മതിയെല്ലോ എന്നുള്ള സൗകര്യം ഓര്‍ത്തായിരുന്നു..ഒന്നു രണ്ടു ദിവസം കംബനി ഉണ്ടായിരുന്നെങ്കിലും സ്ഥിരമായി കംബനി തരാനുള്ള ധൈര്യം ആര്‍ക്കുമില്ലായിരുന്നു..തോറ്റു പിന്മാറാന്‍ ഞാന്‍ തയ്യാറുമല്ലായിരുന്നു...അങ്ങനെ പതിവു പോലെ വാതില്‍ക്കല്‍ ഇളിച്ചു കൊണ്ടു നിന്ന എനിക്കു രാജന്‍ പിള്ള സാര്‍ മനം നിറഞ്ഞൊരനുഗ്രഹം തന്നു..."നീ നോക്കിക്കോ ഇനി എല്ലാ കാര്യത്തിലും ഇതു പോലെ നീ താമസിക്കു"മെന്ന്‌...എന്തായാലും ആ അനുഗ്രഹം ഇതു വരെ എനിക്കു പാലിക്കാനായി...ഇനിയുള്ള കാലം ഓര്‍ക്കുംബോഴാണു പേടി..അന്നത്തെ അഹങ്കാരത്തിന് ശാപമോക്ഷം ചോദിച്ചുമില്ല..സാറിപ്പൊഴെവിടെയാണാവോ...എന്തായാലും ഈ ബ്ലോഗില്‍ നിന്ന് മന:സ്സ് കൊണ്ടൊരു മാപ്പപേക്ഷ...ഒപ്പം എല്ലാ അധ്യാപകര്‍ക്കും ആശംസകളും...

1 comment:

  1. ശാപമോക്ഷം കിട്ടട്ടെ ..ഇല്ലെങ്കില്‍...:)

    ReplyDelete