മഴകൾക്കൊന്നും ശമിപ്പിക്കാനാവാത്ത
ഉഷ്ണമെന്റെ നെഞ്ചിലുണ്ട്..
എത്ര ഋതുക്കൾ വന്നു പോയ്..
നാമൊരുമിച്ചറിഞ്ഞ ഹേമന്ദവും
ശിശിരവുമെന്റെ സിരകളെ
ഉന്മത്തമാക്കുന്ന ഓർമ്മകളായ് പരിണമിച്ചിട്ടും
ഒരു പാഴ്ക്കിനാവും പേറി
ഞാൻ നിന്നെ കാത്തിരുന്നിരുന്നു..!
നിനക്കൊഴുകിയണയാനൊരു-
കടലായിരുന്നപ്പൊഴും
തിരകളെന്നിൽ
ആർത്തിരമ്പിയിരുന്നു..!
നിനക്കു ചേക്കേറാനൊരു-
ദ്രുമമായിരുന്നപ്പൊഴും
എന്റെ വേരുകൾ
മണ്ണിലാഴ്ന്നിരുന്നേയില്ല..!
നിന്നെ ചേർത്തണയ്ക്കാനിരു-
കരങ്ങളായിരുന്നപ്പൊഴും
എനിക്കു മാത്രമായൊരു
തനുവേയില്ലായിരുന്നു..!
നിന്നെ പുണർന്നതും,
നെറ്റിയിൽ ചുംബിച്ചതും..
ചുട്ടു പഴുത്ത മൺകൂനയിൽ-
നിന്നായിരുന്നു..!
പിന്നെ പതിയെയകന്നു നിന്നത്
അടർത്തി മാറ്റാനേയല്ലയെൻ-
പ്രാണനെയെങ്ങനെ
പറിച്ചെറിയും ഞാൻ..!!!
(Image Courtesy: Google)
No comments:
Post a Comment