ഉരുകി വീണ മെഴുകിന്റ്റെ-
വിഴുപ്പലില്‍..
നീ പതിച്ച വിരല്‍ച്ചിത്രങ്ങള്‍..
നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ക്കുള്ളിലെ-
വിറങ്ങൊലിച്ച നിന്‍
നനുത്ത ശരീരം..
മുന്തിരിപ്പഴങ്ങളിന്‍ പുളിരസം
ചുളുക്കിയ ഇരുണ്ടനിറമാര്‍ന്ന-
നിന്‍ മോഹന വദനം..
നിറങ്ങളിലേഴും നീയായിരുന്നു-
വെനിക്കന്ന്..
ചിത്രങ്ങളിലെല്ലാം നിന്റ്റെ-
മഷിപ്പാടുകള്‍..
കണ്ട സ്വപ്നങ്ങളും,
കാത്തിരുന്ന കിനാക്കളും,
എന്റ്റെ നെഞ്ചില്‍ നിന്റ്റെ-
ചുംബനപ്പാടുകളും..
എന്തായിരുന്നു നീ...
എവിടെയായിരുന്നു-
നീയിത്ര നീലിച്ച വിഷ ജലം.......