ആരോ നടന്ന നേര്‍വഴി കണ്ടിട്ടും
കണ്ടില്ലയെന്ന് വെറുതേ പറഞ്ഞു-
നീ നടന്നു പോയതും
തനിയെ വെട്ടിയ വഴിയിലൂടെ...
നനഞ്ഞ പാദങ്ങള്‍ തുടയ്ക്കാനൊരിയ്ക്കലും
തുനിഞ്ഞതെയില്ല..
ഇനിയെത്ര നദികള്‍ നടന്നു-
നീന്തണമെന്നു നുണ പറഞ്ഞ്...
സനാഥനായിരുന്നു നീ-
അജ്ഞാതനായ് അകലും വരെ..
നീ അനാഥമാക്കിയ നിന്റ്റെ-യക്ഷരങ്ങളെ എന്റെ നെഞ്ചില്‍-
ഞാന്‍ ദത്തെടുക്കുന്നു...
അബോധയാത്രയുടെ ഉറയ്ക്കാത്ത-
പാദങ്ങള്‍ കൊണ്ട്-
നിന്നെക്കുറിച്ചുള്ള എന്റ്റെ-
നോവിന്റെ നീര്‍ത്തുള്ളികള്‍
വളഞ്ഞൊഴുകുന്നു..
മടക്കമില്ലാത്ത യാത്രകള്‍
ഒടുക്കമില്ലാത്ത വേദനയേകുന്നു..
വെറുതെയെന്നറിയാം പിന്നെയുമെന്തോ-
ആശിക്കുന്നു ഞാന്‍..
'നീ....നീയായൊന്നു പുനര്‍ജ്ജനിച്ചെങ്കില്‍..!!.'
(നോവുന്ന നെഞ്ചോടെ പ്രിയ കവിയ്ക്ക് ആദരാംജലികള്‍ നേരുന്നു)