ആരോ നടന്ന നേര്‍വഴി കണ്ടിട്ടും
കണ്ടില്ലയെന്ന് വെറുതേ പറഞ്ഞു-
നീ നടന്നു പോയതും
തനിയെ വെട്ടിയ വഴിയിലൂടെ...
നനഞ്ഞ പാദങ്ങള്‍ തുടയ്ക്കാനൊരിയ്ക്കലും
തുനിഞ്ഞതെയില്ല..
ഇനിയെത്ര നദികള്‍ നടന്നു-
നീന്തണമെന്നു നുണ പറഞ്ഞ്...
സനാഥനായിരുന്നു നീ-
അജ്ഞാതനായ് അകലും വരെ..
നീ അനാഥമാക്കിയ നിന്റ്റെ-യക്ഷരങ്ങളെ എന്റെ നെഞ്ചില്‍-
ഞാന്‍ ദത്തെടുക്കുന്നു...
അബോധയാത്രയുടെ ഉറയ്ക്കാത്ത-
പാദങ്ങള്‍ കൊണ്ട്-
നിന്നെക്കുറിച്ചുള്ള എന്റ്റെ-
നോവിന്റെ നീര്‍ത്തുള്ളികള്‍
വളഞ്ഞൊഴുകുന്നു..
മടക്കമില്ലാത്ത യാത്രകള്‍
ഒടുക്കമില്ലാത്ത വേദനയേകുന്നു..
വെറുതെയെന്നറിയാം പിന്നെയുമെന്തോ-
ആശിക്കുന്നു ഞാന്‍..
'നീ....നീയായൊന്നു പുനര്‍ജ്ജനിച്ചെങ്കില്‍..!!.'
(നോവുന്ന നെഞ്ചോടെ പ്രിയ കവിയ്ക്ക് ആദരാംജലികള്‍ നേരുന്നു)
ഒന്നും മോഹിക്കാതെ ജീവിച്ചു മരിച്ച കവിയുടെ ആത്മാവിനു അന്ത്യപ്രണാമം അര്‍പ്പിക്കുന്നു .. വരികള്‍ ഹൃദയത്തെ സ്പര്‍ശിച്ചു ...
ReplyDeleteനന്ദി സ്നേഹാ.. എഴുത്തിനെ അനുമോദിച്ചതിന്..ശരിക്കും അദ്ദേഹത്തിന്റ്റെ മരണം മനസ്സിന് വല്ലാത്തൊരു നൊമ്പരമേകുന്നു...
ReplyDeletecondolence......
ReplyDelete