പുതിയൊരു സൃഷ്ടിയ്ക്ക് വിധിച്ച-
അദൃശ്യ ശക്തിയ്ക്ക്..
ജീവന്റെ തുടിപ്പേകിയ...
അച്ഛന്മമ്മയ്ക്കും..
ആദ്യം തളര്‍ത്തിയും പിന്നെ-
വളര്‍ത്തിയുമീ രൂപമേകിയ അനുഭവങ്ങള്‍ക്ക്..
പുതിയ കാഴ്ചകള്‍ക്കും-
പഴയ ഓര്‍മ്മകള്‍ക്കും..
നല്ല നിമിഷങ്ങള്‍ക്ക്..
കൂടപ്പിറപ്പുകള്‍ക്ക്..
ഒരായിരം സൌഹൃദങ്ങള്‍ക്ക്..
ഒരേയൊരു പ്രണയിനിയ്ക്ക്..
ഇതു പകുതിയാണെങ്കിലിന്നോളത്തിനും-
ഇനിയുള്ള പകുതിയ്ക്കും..
ഒടുക്കമെങ്കില്‍ ഇന്നു വരെയെത്തിയൊടു-
ങ്ങുമീ ജീവനും ജീവിതത്തിനും..
അടര്‍ന്നു പോയ കണ്ണീര്‍ ത്തുള്ളികള്‍ക്ക്..
അലയുയര്‍ത്തിയ ആഹ്ലാദങ്ങള്‍ക്ക്..
ഉള്ളിലൊതുക്കിയ പുഞ്ചിരിയ്ക്ക്..
എന്റെയീ ശ്വാസത്തിന്..
അറിവുകള്ക്കുമറിവില്ലായ്മകള്ക
ഒക്കെയൊക്കെയീ നെഞ്ചിടിപ്പു കൊണ്ടു-
പറയാതെ പറയുന്നുവെന്‍ കടപ്പാടുകള്‍..
ഞാനൊടുങ്ങിയാലുമൊടുങ്ങാതെ..
എനിയ്ക്ക് എനിയ്ക്കായ് നേരാനിവിടെ-
യൊരാശംസ കൂടി ശേഷിപ്പിച്ചിരുന്നില്ല-
യെന്നേ അവയും ഞാന്‍ നിങ്ങള്‍ക്കു-
നേര്‍ന്നിരുന്നു..ഇവിടെയൊരു-
ജന്മദിനം എന്റെയെല്ലാ ദിനങ്ങളും-
പോലെ..ഇന്നലത്തെ പോലെ..,ഇന്നു പോലെ-
യിനി നാളെയും പോലെ...!