നാം നനഞ്ഞ മഴത്തുള്ളികൾക്കും, കുളിർക്കൊണ്ട
മഞ്ഞുകണങ്ങൾക്കുമൊപ്പം ആ'എന്നെയും'
ഞാനിവിടെ ഉപേക്ഷിക്കുന്നു.
ഋതുഭേദങ്ങളില്ലാത്തൊരു ലോകത്തിലെ
വേനലിനെ മാത്രം ആസ്വദിക്കാൻ ശീലിക്കയാണു ഞാനിനി.
ഞാൻ നിന്നെ മറന്നുവെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാൽ
എനിക്കായൊരു മെഴുകുതിരി കത്തിക്കുക.
അതെരിഞ്ഞൊടുങ്ങുമ്പോഴേക്കും ഞാനില്ലെന്ന സത്യം
നീയുൾക്കൊള്ളണം.
ചിറകറ്റു വീണൊരു പക്ഷി വിഹഗസ്വപ്നവും പേറി ജീവിക്കുന്ന
പോലെയൊരു വ്യർത്ഥമായ ജീവിതം
ഞാനിഷ്ടപ്പെടുന്നില്ലയെന്നും നീ തിരിച്ചറിയണം.
അനന്തരം നാം കൂട്ടി വച്ച ചുള്ളിക്കമ്പുകളിലൊക്കെ നീ തീ പകരണം.
ജീവിച്ചിരുന്നുവെന്ന് ഒരടയാളപ്പെടുത്തലുമില്ലാതെ നമുക്കൊടുങ്ങണം.
പുതിയ തലമുറകൾക്കായ്
വൃത്തിയേറിയൊരു പ്രണയ തലം
നമുക്കൊരുക്കാം.
ഒരു മാതൃകയും പിന്തുടരാതെയവർ
പ്രണയത്തിന്റെ പുതിയ മിനാരങ്ങൾ പണിയട്ടെ..!
(Image Courtesy: Google)
No comments:
Post a Comment