പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 4, 2025

സായാഹ്‌ന പ്രണയം

 




പ്രണയത്തിന്റെ കടൽച്ചുഴികളാൽ

ചുറ്റപ്പെട്ടൊരു പഴയ ദ്വീപാണ് ഞാൻ..

നീ കരുതുന്നതു പോലെയൊരു

അത്ഭുതദ്വീപേയല്ല..

നാഗമാണിക്യവും സർപ്പങ്ങൾ-

കാവലിരുന്ന നിധി കൂമ്പാരങ്ങളും,

ഉറവ വറ്റാത്ത മധുരക്കിണറും

എന്നിലില്ലേയില്ല..!

ഞാനും നിന്നെപ്പോലെ പാതിദൂരം 

നടന്നു തീർത്തതാണ്..

എന്താഗ്രഹിച്ചാലും എനിക്കേകുന്ന

കടലലകളാണെന്നെ പുണർന്നിരിക്കുന്നത്..!

എന്നിട്ടുമെപ്പൊഴോ നിന്നെ ഞാനെന്നിൽ 

ചേർത്തു നിർത്തിയിരുന്നു..!

കെട്ടി നിർത്തിയ കണ്ണീരൊക്കെയും

എന്നിലേക്കൊഴുക്കി, മതിയായെന്ന് -

തോന്നുമ്പോൾ മാത്രം മടങ്ങിപ്പോകുക.

ഈ വഴി മധ്യത്തിൽ വച്ച് നിനക്കു

നൽകാൻ മറ്റെന്താണെന്നിലുള്ളത്..!


(Image Courtesy: Google)

No comments:

Post a Comment