കാലം തെറ്റിയൊരു കൗമാരമെൻ-
വാതിൽപ്പടിയിൽ ചാരി നിൽപ്പൂ..
നീയൊരു വിഭ്രാന്തിയായെൻ സിരകളിൽ
പടർന്നു കയറുമ്പോൾ
വീണ്ടുമെത്തിയ പോലെയാ ചാറ്റൽ
പെയ്തൊഴിയാത്തിടവഴിയിലിന്നു ഞാൻ
എന്തൊരു ലഹരിയാണു നീ
യെന്നെ ഞാനറിയാത്തിടങ്ങളിലൊ-
ക്കെയും കൈപിടിച്ചോടുന്നു
നനയാതെ നനഞ്ഞു നാമറിയാതെയെന്ന-
നാട്യത്തിലോടിയണയുന്നു,
പാതി തകർന്നയാ പഴയ വീടിനുള്ളിൽ..!
നമുക്കു മാത്രമായൊരു ലോകമുണ്ടായിരുന്നെങ്കിൽ
നമുക്ക് മാത്രമായൊരു ജന്മമുണ്ടായെങ്കിൽ
നിന്നെ പുണർന്നും ചുംബിച്ചും പ്രണയിച്ചും
മതിവരാതെയെങ്ങിനെയീ ജന്മം ഞാനൊടുക്കും
പിന്നെയും കണ്ടുമുട്ടാമെന്ന പാഴ് വാക്കിൽ മുഖം-
ചേർത്ത് അകന്നു പോകുവതെങ്ങിനെ ഞാൻ..!
(Image Courtesy: Google)
No comments:
Post a Comment