പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, November 4, 2025

ത്രാസിലേറിയവർ



തൂക്കമൊത്തു വരുമ്പോൾ

തല കുനിക്കാനൂഴം കാത്തു നിന്നൊരു-

ബ്രോയ്‌ലർ കോഴി എനിക്കരികിൽ വന്നു..

എന്റെ ഭാരം ഒരു കിലോയിലും താഴെയാണ്,

ഇതിനു മുൻപ് വന്ന പലർക്കും വേണ്ടിയും-

ഞാൻ ത്രാസിലേറി മാറ്റപ്പെട്ടതാണ്,

നിങ്ങൾക്കെന്നെ വാങ്ങാമോ?


ഞാൻ കണ്ണു മിഴിച്ചു !

വേണ്ട, എനിക്കു വേണ്ടത് രണ്ടു കിലോയാണ്.

പിന്നിലേക്കൊന്നു നടന്ന്, പിന്നെയും അതെന്റെ നേർക്ക് വന്നു,

നിങ്ങൾക്കു വേണ്ടണ്ടു കിലോയ്ക്കുള്ളിൽ

എന്നെയും ഉൾപ്പെടുത്തുമോ?

കൈ നീട്ടി ഞാനതിനെ തലോടി..

ഇതിനെക്കൂടി എടുത്തോളൂ,

വേറെ പൊതിഞ്ഞാൽ മതി.

ചോറിനുള്ളിൽ എരിവ് ചാറിനൊപ്പം

ഒരു കഷണം ഞാൻ ചവച്ചിറക്കി.

കട്ടിലിൽ ചാരിയിരുത്തി,

കഞ്ഞിക്കുള്ളിൽ ഒരു കഷണമുടച്ച്-

അവളുടെ വായിലേക്കൊരു സ്പൂൺ പകർന്നു.

മടിക്കുള്ളിൽ നിന്നൊരു കുഞ്ഞു കുപ്പി-

താഴെ വീണു കൊക്കരക്കോ വച്ച്,

എവിടെക്കോ ഓടിപ്പോയി..


മുറിക്കുള്ളിൽ ച്ഛൻ ചുമച്ച് ചോര തുപ്പുന്നുണ്ട്..

കറിക്കുള്ളിലൊരു നെടുവീർപ്പ് ഞാൻ മാത്രം കേട്ടു..

വല്ലാത്തൊരു കാത്തിരിപ്പാണിത് !

തൂക്കമൊത്തു തെരഞ്ഞെടുക്കപ്പെടാൻ,

ത്രാസിലേറി നിൽക്കുകയാണ് !

No comments:

Post a Comment