പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Friday, September 3, 2010

മമ്മൂക്കയും ലാലും പിന്നെ വിവാദങ്ങളും..


മമ്മൂക്കയും ലാലും ഇവരുടെ ഫാന്‍സുകാരും ഉള്ളതു കൊണ്ടാണു മലയാളം പോലുള്ള കുഞ്ഞു മാര്‍ക്കറ്റില്‍ ലെന്‍സ് വച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന കുറച്ചു നിര്‍മ്മാതാക്കളെങ്കിലും നിലനില്‍ക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്‌...കണ്ണ് പോയാലേ...കണ്ണിന്റ്റെ വിലയറിയൂ...ഇവര്‍ ഒന്നു മാറി നില്‍ക്കുംബോഴറിയാം..!!!പുതിയ നടന്മാര്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒന്നു മനസ്സിലാക്കണം..ഒരു പ്രിഥ്വീരാജിനെ മാറ്റി നിര്‍ത്തിയാല്‍ ഇവരില്‍ ടാലന്റ്റ് ഉള്ളവര്‍ എത്ര പേരുണ്ട്..? കഴിവുകള്‍ ഉരച്ചു മിനുക്കിയെടുക്കാന്‍ പഴയ കാലത്തെ പോലെ നല്ല സംവിധായകര്‍ ഉണ്ടെങ്കില്‍..സമ്മതിക്കാം..പിന്നെ മലയാളിയുടെ ആസ്വാദന ശേഷിയുടെ അളവിലും തൂക്കത്തിലും അഭിനയിക്കാന്‍ ഇനിയും നടന്മാര്‍ വരിക തന്നെ വേണം..പക്ഷെയതിന്‌ സൂപ്പര്‍ താരങ്ങള്‍ തടയിടുന്നുവെന്നു പറയുന്നത്‌ അങ്ങാടിയില്‍ തോറ്റതിനു്‌ അമ്മയോട് എന്നു്‌ പറയുന്നതു പോലെയാണ്..മമ്മൂട്ടിയും ലാലും അഭിനയം തുടങ്ങിയ കാലം മുതല്‍ക്കേ വയസറിയിച്ചു തന്നെയാണ് അഭിനയിച്ചിട്ടുള്ളത്‌..പ്രായമായവരായാലും ചെറുപ്പക്കാരായാലും..കോളേജ് കുമാരനായും മധ്യവയസ്കനായുമൊക്കെ അഭിനയിക്കുന്നതിനാണ് അഭിനയം എന്നു പറയുന്നത്‌..എല്ലാ ഭാഷകളിലും പണ്ടു മുതല്‍ക്കേ അങ്ങനെ തന്നെയാണു താനും..ഇനിയതു്‌ മോശമാകുന്നെങ്കില്‍ ആ സിനിമകള്‍ പരാജയപ്പെടുകയും അത്തരം സിനിമകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുകതന്നെയുണ്ടാകും എന്നതില്‍ സംശയമില്ല..പഴയ കണക്കുകളും അതു തന്നെയാണ് വിളിച്ചു പറയുന്നത്‌..

2 comments:

  1. ഞാനും ഈ പറഞ്ഞതിനോട് യോജിക്കുന്നു.

    ReplyDelete
  2. പ്രശ്നമൊന്നും ഇല്ല പക്ഷെ 2 പേർക്കും 18 വയസുള്ള പെൺകുട്ടികൾ മതി നായികമാരാവാൻ

    ReplyDelete